സോണിയയും രാഹുലും രാജ്യത്തിന്റെ സമ്പത്ത് ദുരുപയോഗം ചെയ്‌തെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും രാജ്യത്തിന്റെ സമ്പത്ത് ദുരുപയോഗം ചെയ്‌തെന്ന രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്.

ഹെറാള്‍ഡ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പത്രം നടത്തുകയായിരുന്നില്ലെന്നും പാട്ടത്തിനു നല്‍കി വരുമാനം ഉണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

5000 കോടിയുടെ സ്വത്തുവകകള്‍ 50 ലക്ഷത്തിന് സ്വന്തമാക്കിയത് തട്ടിപ്പിന്റെ പുതിയ രീതിയാണെന്നും രവിശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Top