ഡൽഹി: കേരളത്തിൽ തരൂരിന് സമ്മേളനങ്ങളിൽ വിലക്ക് നേരിടെണ്ടി വന്നെന്ന വാർത്തയിൽ നെഹ് റു കുടുംബത്തിന് അത്യപ്തി. എം.കെ രാഘവൻ നല്കിയ പരാതിയിൽ സോണിയാഗാന്ധിയുടെ ഇടപെടൽ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ തരൂരിന് വിലക്ക് നേരിടെണ്ടി വന്നത് സമ്പന്ധിച്ച് സോണിയാ ഗാന്ധി വ്യക്തത തേടി.
തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താൻ ഖാർഗെയോട് സോണിയാ ഗാന്ധി നിർദേശിച്ചതായാണ് വിവരം. എം.കെ രാഘവൻ നല്കിയ പരാതി വിശദമായ് പരിഗണിച്ച് തീർപ്പാക്കാൻ സോണിയാ ഗാന്ധിയുടെ നിർദേശം നൽകി.
കോഴിക്കോട് തരൂർ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി എം കെ രാഘവൻ എംപി പരാതി നൽകിയിരുന്നു.