മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് രാഹുലും സോണിയാ ഗാന്ധിയും

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിയും അറിയിച്ചു.

മേയ് 30 വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്യുക. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് ബിജെപി സര്‍ക്കാരിലെ പ്രധാനമന്ത്രിയടക്കമുള്ളവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളെയും സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ചടങ്ങില്‍ പങ്കെടുക്കില്ല.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

വ്യാഴാഴ്ച വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. മന്ത്രിസഭാംഗങ്ങളും പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനാണ് സാദ്ധ്യത. തായ്‌ലാന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്‍മാരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ക്ഷണിച്ചതായി സൂചനയില്ല.

Top