ഡല്‍ഹി: സോഷ്യല്‍ മീഡിയകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യന്‍ രാഷ്ട്രീയത്തെ രൂപപ്പെടുത്താന്‍ ചിലര്‍ സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയുന്നു. ജനാധിപത്യത്തെ ഹാക്ക് ചെയ്യാന്‍ ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയാണെന്നും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക് ട്വിറ്റര്‍ പോലുള്ള ഭീമന്മാരുടെ സ്വാധീനം അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്നും സോണിയാ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഒത്താശയോടെ സാമൂഹ്യസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഫെയ്സ്ബുക്ക് നടത്തുന്ന ശ്രമങ്ങള്‍ ജനാധിപത്യത്തിന് അപകടകരമാണ്. ആര് അധികാരത്തിലായാലും ജനാധിപത്യവും സാമൂഹിക ഐക്യവും സംരക്ഷിക്കേണ്ടതുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകളും, ഭരണ സ്ഥാപനങ്ങളും, ആഗോള സോഷ്യല്‍ മീഡിയ ഭീമന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നതെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.