കോഴ വിവാദത്തില്‍ വലഞ്ഞ് സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ അഹമ്മദ് പട്ടേല്‍

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിനെതിരെ 25 ലക്ഷത്തിന്റെ കോഴ ആരോപണം. ആരോപണത്തിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

പട്ടേലിന്റെ വീടിന് സമീപത്ത് നിന്ന് രാകേശ് ചന്ദ്ര എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടേലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ആരോപണമുന്നയിച്ചിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പട്ടേലിനെതിരെയുള്ള പല തെളിവുകളും കിട്ടിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

രാജ്യസഭാ എം പി കുടിയായ അഹമ്മദ് പാട്ടേലിന്റെ വീട്ടില്‍ ചെന്ന് താന്‍ പണം കൊടുത്തിട്ടുണ്ടെന്നാണ് രാകേശ് ചന്ദ്ര എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയിരിക്കുന്ന മൊഴി. പട്ടേലിനെതിരെ തങ്ങളുടെ കൈയില്‍ ഫോണ്‍ രേഖകളും ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

എന്നാല്‍ ആരോപണങ്ങളെ പാടെ നിഷേധിച്ചിരിക്കുകയാണ് പട്ടേല്‍. അഗസ്റ്റ ഹെലികോപ്ടര്‍ കേസില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് പോലെയാണ് ഈ കേസുമെന്നാണ് ആരോപണങ്ങളോട് പട്ടേലിന്റെ ഓഫീസ് പ്രതികരിച്ചത്.

Top