sonia gandi statement aganist amith sha

amith sha

തൃശൂര്‍: അഴിമതികള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴാണ് സോണിയ ഗാന്ധിക്ക് ദേശസ്‌നേഹം ഓര്‍മ്മ വരുന്നതെന്ന് അമിത് ഷാ.

സോണിയ ഗാന്ധിയുടെ ദേശസ്‌നേഹത്തെ ക്കുറിച്ച് ഏവര്‍ക്കും അറിയാം. സോണിയ ഗാന്ധിയുടെ പുത്രസ്‌നേഹത്തെക്കുറിച്ചും അഴിമതി പ്രമേത്തെക്കുറിച്ചും നാട്ടുകാര്‍ക്ക് അറിയാമെന്നും അമിത് ഷാ തൃശൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.

ഭൂമിയിലും ആകാശത്തും പാതാളത്തിലും വരെ അഴിമതി നടത്തിയവരാണ് യുപിഎ സര്‍ക്കാര്‍. ആ സര്‍ക്കാരിനെ റിമോട്ട്കണ്‍ട്രോള്‍ കൊണ്ട് നിയന്ത്രിച്ചത് സോണിയ ഗാന്ധിയായിരുന്നു. അഴിമതിക്കാരെ കുടുക്കുമെന്നാണ് മോദി സര്‍ക്കാര്‍ പറഞ്ഞത്.
അതുകൊണ്ട സോണിയ ഗാന്ധി വികാധീനയാകേണ്ടന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി എതിരാളികളെ വ്യക്തിഹത്യ നടത്തുകയാണെന്ന സോണിയാ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു അമിതാ ഷാ.

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയില്‍ സോണിയാ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നിരുന്നു. ഹെലികോപ്റ്റര്‍ അഴിമതിയെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയണമെന്നുണ്ടെന്നും ഇറ്റിലിയില്‍ ബന്ധുക്കള്‍ ഉളളത് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു മോദിയുടെ പരമാര്‍ശം.

കഴിഞ്ഞ 48 വര്‍ഷമായി ജീവിക്കുന്ന നാടാണ് ഇന്ത്യ. ഇന്ത്യയാണ് എന്റെ രാജ്യം, എന്റെ വീട് ഇന്ത്യയാണെന്നും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേ സോണിയാ ഗാന്ധി പ്രതികരിച്ചിരുന്നു.

ഞാന്‍ സ്‌നേഹിച്ചവരുടെ രക്തം വീണ മണ്ണാണിത്. ഇവിടെയാണ് ഞാന്‍ എന്റെ അവസാന ശ്വാസവും ശ്വസിക്കുക. ഈ മണ്ണിലാണ് എന്റെ ചിതാഭസ്മവും അലിഞ്ഞു ചേരേണ്ടതെന്ന് സോണിയാഗാന്ധി പറഞ്ഞു. ഇന്ത്യയില്‍ ജനിച്ചില്ലെന്ന കാരണത്താല്‍ ആര്‍എസ്എസും ബിജെപിയും തന്നെ വേട്ടയാടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എതിരാളികളെ വ്യക്തിഹത്യ നടത്തുകയാണെന്ന് ചെയ്യുന്നത്. വാഗ്ദാനം നല്‍കി വോട്ട് വാങ്ങിയ ശേഷം മോദി ജനങ്ങളെ ഒറ്റിക്കൊടുക്കുകയാണെന്നും സോണിയ ആരോപിച്ചു. ബിജെപി ഭരിച്ച എവിടെയെങ്കിലും കേരളത്തിന്റെ വികസനം കാണിക്കാമോയെന്ന് സോണിയ ചോദിച്ചു.

തൃശൂരില്‍ നടന്ന പൊതുസമ്മേളനത്തിലും ബിജെപിക്കെതിരെ ആഞ്ഞടിച്ചാണ് സോണിയ സംസാരിച്ചത്. ഇന്ത്യ ഒട്ടാകെ പരിപാടികളുമായി നടക്കുന്ന നരേന്ദ്രമോദിക്ക് കര്‍ഷകരെ തിരിഞ്ഞ് നോക്കാന്‍ നേരമില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്.

കേരളത്തിലെ കേരകര്‍ഷകരും റബ്ബര്‍ കര്‍ഷകരും വില തകര്‍ച്ച നേരിടുമ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സോണിയ ആരോപിച്ചു. വികസന വിരുദ്ധനയങ്ങളാണ് എല്‍ഡിഎഫ് തുടരുന്നത്. ജിഷയുടെ കൊലപാതകികളെ ഉടന്‍ പിടികൂടാനാകുമെന്നും തന്റെ ഹൃദയം ജിഷയ്‌ക്കൊപ്പമെന്നും സോണിയ തൃശൂരില്‍ പ്രചാരണവേളയില്‍ പറഞ്ഞിരുന്നു.

Top