ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചത്. വൈകിട്ടോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ഉടന്‍ അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഉദരസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.