Sonia-thrissur-kerala assembly

sonia gandhi

തൃശൂര്‍: തന്റെ ഹൃദയം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സംഘടിപ്പിച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജിഷ വധക്കേസില്‍ പ്രതിയെ ഉടന്‍ പിടികൂടുമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും സോണിയ വ്യക്തമാക്കി. പെരുമ്പാവൂര്‍ സംഭവവും പുറ്റിങ്ങല്‍ വെടിക്കെട്ടപകടവും സോണിയ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

രാജ്യത്തെ പിന്നോക്ക വിഭാഗങ്ങള്‍ പ്രതിസന്ധികളെ നേരിടുകയാണ്. ഉത്തരാഖണ്ഡില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കുന്ന നടപടിയാണ് മോദി സര്‍ക്കാര്‍ നടത്തിയത്. കേരളത്തിന്റെ മതേതര മൂല്യങ്ങളെ ബി.ജെ.പിയും ആര്‍.എസ്.എസും ആക്രമിക്കുകയാണ്. ഇതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം വികസന രംഗത്ത് ഏറെ മുന്നേറി. എല്‍.ഡി.എഫ് അവരുടെ വികസന വിരുദ്ധ സമീപനം ഇപ്പോഴും സ്വീകരിക്കുന്നു. രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്ത സംസ്‌കാരമാണ് എല്‍.ഡി.എഫ് പുലര്‍ത്തുന്നത്. വികസന വിരുദ്ധമായ അവരുടെ ഭരണം മൂലം കേരളത്തിലെ യുവാക്കള്‍ ജോലിക്കായി ബുദ്ധിമുട്ടുകയാണെന്നും സോണിയ ചൂണ്ടിക്കാട്ടി.

Top