അടിപൊളി ശബ്ദാനുഭവവുമായി സോണി ബ്രാവിയ ഓലെഡ് എവണ്‍ ടിവി ഇന്ത്യന്‍ വിപണിയില്‍

സോണിയുടെ ബ്രാവിയ ഓലെഡ് എവണ്‍ ടെലിവിഷന്‍ ഇന്ത്യന്‍ വിപണിയിലിറക്കി.

4കെ ഡിസ്‌പ്ലേ, എച്ച്.ഡി.ആര്‍ സപ്പോര്‍ട്ട് എന്നിവയ്‌ക്കൊപ്പം പുതിയ ഇമേജ് പ്രൊസസറും പുതിയ സീരീസിലുണ്ട്. അക്വേസ്റ്റിക് വൂഫറുകളോടു കൂടിയ ടിവി ശക്തമായ ശബ്ദാനുഭവം നല്‍കുന്ന ലോകത്തിലെ ആദ്യത്തെ വലിയ സ്‌ക്രീന്‍ ടിവിയാണെന്ന് സോണി അവകാശപ്പെടുന്നു.

എവണ്‍ ഓലെഡ് പരമ്പരയില്‍ രണ്ട് വേരിയന്റുകളാണ് സോണി പുറത്തിറക്കിയത്. 65 ഇഞ്ചിന്റെ KD65A1 ആണ് അതിലൊന്ന്. 4,64,900 രൂപയാണ് ഇതിന് വില. 55 ഇഞ്ചിന്റെ KD55A1 ആണ് രണ്ടാമത്തേത്. 3,64,900 രൂപയാണ് അതിന് വില.

സെല്‍ഫ് ഇലുമിനേറ്റിങ് ഇന്‍ഡിവിജ്വലി കണ്‍ട്രോള്‍ഡ് ഓലെഡ് പിക്‌സലുകളോടു കൂടിയ ഡിസ്‌പ്ലേ മികച്ച ക്വാളിറ്റിയുള്ള മനോഹരമായ ദൃശ്യാനുഭവം നല്‍കുന്നതാണ്. സോണിയുടെ സ്വന്തം എക്‌സ് വണ്‍ എക്‌സ്ട്രീം ഇമേജ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന 3840 x 2160 പിക്‌സലിന്റെ 4 കെ എച്ച്ഡിആര്‍ ഡിസ്‌പ്ലേയാണ് ബ്രാവിയ ഓലെഡ് ടിവിയ്ക്കുള്ളത്.

ബ്രാവിയ ഓലെഡ് എവണിന്റെ ശബ്ദ സംവിധാനമാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കാഴ്ചയില്‍ ബ്രാവിയ ഓലെഡ് എവണ്‍ ടെലിവിഷന് സ്പീക്കറുകളില്ല.

ടിവിയുടെ ഓലെഡ് സ്‌ക്രീന്‍ പാനല്‍ തന്നെയാണ് സ്പീക്കറായി പ്രവര്‍ത്തിക്കുന്നത്. ഇതിനായി പ്രത്യേകം സാങ്കേതിക വിദ്യയാണ് ടെലിവിഷനില്‍ ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ന്യൂഗട്ട് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ടിവിയാണ് സോണി ബ്രാവിയ എവണ്‍. നെറ്റ് ഫഌക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, യൂട്യൂബ് എന്നിവ ടിവിയില്‍ ലഭ്യമാവും.

Top