സോണി എഫ്എക്‌സ്3: സിനിമ ലൈന്‍ ക്യാമറകളില്‍ നമ്പർ വൺ

സിനിമാ ക്യാമറകളുടെ നിര വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി സോണി എഫ് എക്സ് 3  ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് സോണി. കമ്പനിയുടെ എഫ്എക്‌സ്6, എ7എസ്3 എന്നിവയ്ക്ക് മധ്യേയാണ് പുതിയ ക്യാമറയുടെ സ്ഥാനം. പുതിയ ക്യാമറയ്ക്ക് ഐഎസ്ഒ 409,600 വരെ ഷൂട്ടു ചെയ്യാനുള്ള ശേഷിയുണ്ട്.

ക്യാമറയെ എളുപ്പത്തിൽ‌ കൊണ്ടുപോകാൻ‌ സഹായിക്കുന്ന കോംപാക്ട് ഫോം ഫാക്ടർ രൂപകൽപ്പന ചിത്രത്തിലൂടെ വെളിവായിട്ടുണ്ട്.  ക്യാമറയുടെ സവിശേഷതകളും ടീസ് ചെയ്തിട്ടുണ്ട്. 4 കെ / 120 എഫ്പിഎസ് വീഡിയോ, ഡ്യുവൽ സിഫെക്സ്പ്രസ്സ് കാർഡ് സ്ലോട്ടുകൾ, ഇൻ-ബോഡി സ്റ്റെബിലൈസേഷൻ, സ്റ്റിൽ ഫോട്ടോ മോഡ് എന്നിവയുൾപ്പെടെ എ 7 എസ് III ന് സമാനമായ സവിശേഷതകളാണ് പുതിയ ക്യാമറയിൽ വരുന്നത്.

എഫ്എക്‌സ്3 ഉപയോഗിച്ച് വിഡിയോയ്ക്ക് പുറമെ സ്റ്റില്‍ ചിത്രങ്ങളും പകര്‍ത്താം. അവ 12 എംപി റെസലൂഷന്‍ ഉള്ളവയായിരിക്കും. ചുരുക്കി പറഞ്ഞാല്‍ എ7എസ്3യില്‍ കണ്ട അതേ ഗംഭീര സെന്‍സര്‍ തന്നെയായിരിക്കാം.

ക്യാമറയുടെ ടോപ് ബോഡിയിൽ മൂന്ന് സ്റ്റാൻഡേർഡ് ട്രൈപോഡ് സ്ക്രൂകളും വലിയ റെക്കോർഡിംഗ് ബട്ടണും ഉണ്ട്. വീഡിയോ ഷൂട്ടർമാർക്ക് ആവശ്യമായ ഡിസ്‌പ്ലേകൾ, മൈക്രോഫോണുകൾ മുതലായ ആക്‌സസറികൾ ഉപയോഗിച്ച് ക്യാമറ ഉപയോഗിക്കാൻ കഴിയും.

ക്യാമറാ റിഗും മറ്റുമില്ലാതെ ഷൂട്ടു ചെയ്യാമെന്നത് പുതിയ ക്യാമറയ്ക്ക് കൂടുതല്‍ ആവശ്യക്കാരെ സൃഷ്ടിച്ചേക്കുമെന്നു പറയുന്നു.

Top