വ്യത്യസ്ത സവിശേഷതയോടെ ബിസില്‍-ലെസ് ഫോണുമായി സോണി

പഭോക്താക്കള്‍ക്കിടയില്‍ ജനപ്രീതിയാജ്ജിച്ച് നില്‍ക്കുന്ന സോണി തങ്ങളുടെ പുതിയ ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുമായി എത്തുന്നു.

ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്ന സവിശേഷതയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇറങ്ങിയ റിപ്പോര്‍ട്ടു പ്രകാരം സോണിയുടെ പുതിയ ഫോണിന് വ്യത്യസ്ഥമായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്.
ഫോണിന്റെ മോഡല്‍ നമ്പര്‍ H8541 ആണ്.

5.7 ഇഞ്ച് 4കെ എച്ച്ഡിആര്‍ ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസോടൂകൂടിയാണ് ഫോണ്‍ എത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റാണ് സ്മാര്‍ട്ട്‌ഫോണിന് ശക്തി നല്‍കുന്നത്.

4ജിബി റാമും 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഫോണിലുണ്ട്. ക്വല്‍കോം ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയ്ക്കുന്ന സോണി ഫോണിന് 3420 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ റണ്‍ ചെയ്യുന്ന ഫോണിന്റെ കണക്ടിവിറ്റികള്‍ ഇതൊക്കെയാണ് .

ഹാന്‍സെറ്റിന് IP68 റേറ്റ് ചെയ്തിട്ടുണ്ട്.149X74X7.5mm ആണ് ഫോണിന്റ അളവ്

Top