പോര്‍ട്ടബിള്‍ വണ്‍ബോക്‌സ് ഓഡിയോ സിസ്റ്റവുമായി സോണി ഇന്ത്യ

കൊച്ചി: വണ്‍ ബോക്‌സ് ഓഡിയോ ലൈനപ്പ് വിപുലീകരിച്ചുകൊണ്ട്, പുതിയ ഹൈ പവര്‍ പോര്‍ട്ടബിള്‍ ഹോം ഓഡിയോ സിസ്റ്റമായ എംഎച്ച്‌സിവി 50 ഡി സോണി ഇന്ത്യ പുറത്തിറക്കി.

സവിശേഷമായ സ്മാര്‍ട്ട് ഹൈ പവര്‍ ടെക്‌നോളജിയും മൈക്ക കോണ്‍ സ്പീക്കറുമുള്ള എംഎച്ച്‌സിവി 50 ഡി പാര്‍ട്ടി ആസ്വാദകര്‍ക്ക് യോജിച്ച വിധത്തില്‍ സ്‌റ്റൈലിഷായി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. മുന്‍പ് അവതരിപ്പിച്ച് എംഎച്ച്‌സിവി 44 ഡിന്റെ തുടര്‍ച്ചയായുള്ളതാണ് നൂതന സ്പീക്കറുകള്‍.

പ്രകാശിക്കുന്ന എല്‍ഇഡി ടച്ച് പാനല്‍, മോഷന്‍ കണ്‍ട്രോളുള്ള സഹജമായ പ്രവര്‍ത്തനം, പാര്‍ട്ടി ലൈറ്റിംഗ്, പോര്‍ട്ടബിള്‍ വണ്‍ ബോക്‌സ് ഡിസൈന്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. 33,990 രൂപയാണ് എംഎച്ച്‌സിവി 50 ഡിയുടെ വില.

Top