സിനിമയുടെ ട്രെയിലറിനു പകരം സിനിമ മുഴുവന്‍ അപ്‌ലോഡ് ചെയ്ത് സോണി പിക്‌ചേഴ്‌സ്. ഖാലി ദ് കില്ലര്‍ എന്ന സിനിമയ്ക്കാണ് അബദ്ധം സംഭവിച്ചത്. 89 മിനിറ്റ് 46 സെക്കന്‍ഡുള്ള വീഡിയോ ആണ് യുട്യൂബില്‍ അപ്‌ലോഡ് ആയത്.
https://youtu.be/ztTG75JPvhQ
ചിത്രത്തിന്റെ റെഡ് ബാന്‍ഡ് ട്രെയിലറിന് പകരമാണ് സിനിമ മുഴുവന്‍ അപ്‌ലോഡ് ചെയ്തത്. മാത്രമല്ല അപ്‌ലോഡ് ചെയ്ത് ഏകദേശം എട്ടുമണിക്കൂറോളം ഇത് ഇന്റര്‍നെറ്റില്‍ ലഭ്യവുമായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സോണി പിക്‌ചേഴ്‌സ് വിവരമറിയുന്നത്. ഉടന്‍ തന്നെ സിനിമ നീക്കം ചെയ്യുകയും ചെയ്തു. ഓഗസ്റ്റിലായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്.