അമേരിക്കയിലെ ലാസ് വേഗസ് ഷോയില്‍ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിച്ചത് സോണി

ലക്ട്രിക്ക് കാര്‍ പുറത്തിറക്കാനുള്ള തീരുമാനവുമായി സോണി. ജാപ്പനീസ് ഇലക്ട്രോണിക്‌സ് – ടെക്ക് സോണി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റും കമ്പനി അവതരിപ്പിച്ചു. അമേരിക്കയിലെ ലാസ് വേഗസിലെ (യുഎസ്) കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് വാഹനത്തെ സോണി അവതരിപ്പിച്ചത്.

പുതിയ വൈദ്യുത വാഹന പ്ലാറ്റ്‌ഫോമിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയത്. എല്ലാവിധ ഇലക്ട്രോണിക്‌സ് സൗകര്യങ്ങളോടെയാണ് കാര്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മറ്റാര്‍ക്കെങ്കിലും സാങ്കേതിക വിദ്യ വില്‍ക്കാനാണോ അല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് കാര്‍ വിപണിയില്‍ എത്തിക്കാനാണോ ലക്ഷ്യം എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Top