sony song light lamp

പ്രകാശത്തോടൊപ്പം സംഗീതവും പ്രദാനം ചെയ്യുന്ന LED ലൈറ്റ് ബള്‍ബ് സ്പീക്കര്‍ സോണി അവതരിപ്പിച്ചിരിക്കുന്നു.

ബ്ലൂടൂത്തുമായി കണക്റ്റ് ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കുന്ന ഈ ലൈറ്റ് സ്മാര്‍ട്ട്‌ഫോണിലെ ഒരു ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബ്രൈറ്റ്‌നസും വോളിയവും നിയന്ത്രിക്കുവാന്‍ ഇതില്‍ സാധിക്കുന്നതാണ്.

കുറഞ്ഞ വൈദ്യുതിയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന LED ലൈറ്റ് ബള്‍ബ് സ്പീക്കര്‍ ഏറെ ജനപ്രീതി ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

അടുത്തിടെ ജപ്പാനില്‍ അവതരിപ്പിച്ച ഈ ഡിവൈസ് സോണിയുടെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ 1996 ഡോളറിന് വാങ്ങാവുന്നതാണ്. ബള്‍ബ് പ്രകാശിക്കുന്നതോടൊപ്പം അതില്‍ നിന്നുള്ള സംഗീതവും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാവുന്നതാണ്.

ജീവിതത്തിലെ പല സാഹചര്യങ്ങളിലും ഉപയോഗപ്രദമാകുന്ന സോണിയുടെ പുതിയ ഉല്‍പ്പന്നം വളരെ ലളിതവും ആകര്‍ഷകരവുമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

വെളിച്ചവും കണ്ട്, പാട്ട് കേട്ട് ജോലി ചെയ്യുവാനും ഉറങ്ങുവാനുമെല്ലാം സോണിയുടെ LED ലൈറ്റ് ബള്‍ബ് സ്പീക്കര്‍ ഉപയോഗിച്ച് സാധ്യമാണ്.

Top