സോണിയുടെ ഫ്‌ളാഗ്ഷിപ്പ് ഹാന്‍ഡ്സെറ്റായ എക്‌സ്പീരിയ 5 II അവതരിപ്പിച്ചു. സിംഗിള്‍ സ്റ്റോറേജിലും നാല് കളര്‍ വേരിയന്റുകളിലുമായാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍, യുഎസ്, യുകെ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത വിപണികളില്‍ മാത്രമാണ് ഡിവൈസ് ലഭ്യമാകുന്നത്.
സോണി എക്‌സ്പീരിയ 5 II സ്മാര്‍ട്ട്‌ഫോണ്‍ ഒറ്റ വേരിയന്റില്‍ മാത്രമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിന് യൂറോപ്പില്‍ 899 യൂറോ ആണ് വില (ഏകദേശം 78,000 രൂപ). അമേരിക്കയില്‍ ഈ ഡിവൈസിന് 949 ഡോളര്‍ (ഏകദേശം 70,000 രൂപ) വിലയുണ്ട്. യൂറോപ്യന്‍ വിപണിയില്‍ ബ്ലാക്ക്, ബ്ലൂ, ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ഡിവൈസ് ലഭ്യമാകും. യുഎസ് വിപണിയില്‍ ബ്ലാക്ക്, ബ്ലൂ, ഗ്രേ, പിങ്ക് നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കും.
സോണി എക്‌സ്പീരിയ 5 II സ്മാര്‍ട്ട്‌ഫോണ്‍ 4 കെ എച്ച്ഡിആര്‍ 120 എഫ്പിഎസ് സ്ലോ മോഷന്‍ മൂവി റെക്കോര്‍ഡിംഗ് സപ്പോര്‍ട്ടോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, ഗെയിമിംഗ് ബേസ്ഡ് പ്രോസസര്‍ എന്നിവയും ഡിവൈസില്‍ സോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 10ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഒലെഡ് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. ഈ ഡിസ്‌പ്ലെയില്‍ 240 ഹെര്‍ട്‌സ് ടച്ച് സ്‌കാനിംഗ് റേറ്റും ഉണ്ട്.
സോണി എക്‌സ്പീരിയ 5 II സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലേ 1080 x 2520 പിക്‌സല്‍ റെസല്യൂഷന്‍, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 21: 9 അസ്പാക്ട് റേഷിയോ എന്നീ സവിശേഷതകളുള്ളതാണ്. 8 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 865 SoCയാണ്. 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറജ് ഉള്ള ഡിവൈസില്‍ സ്റ്റോറേജ് 1 ടിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാനായി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്.
എഫ് / 1.7 ലെന്‍സുള്ള 12 എംപി പ്രൈമറി സെന്‍സറിനൊപ്പം 12 എംപി സെക്കന്‍ഡറി ലെന്‍സ്, 12 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് സോണി എക്‌സ്പീരിയ 5 സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍മുറ ഡിവൈസില്‍ കമ്പനി നല്‍കിയിട്ടുള്ളത്. ടോപ്പ് ബെസലില്‍ 8 എംപി സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4000 mAh ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത.
5 ജി, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ജിപിഎസ് / എ-ജിപിഎസ്, ബ്ലൂടൂത്ത് 5.1, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, എന്‍എഫ്സി എന്നീ കണക്ടിവിറ്റി ഓപ്ഷനുകള്‍ക്കൊപ്പം ചാര്‍ജ് ചെയ്യുന്നതിന് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും സോണി എക്‌സ്പീരിയ 5 II സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്.