സോണി എക്‌സ്പീരിയ XZ3 ബെര്‍ലിനില്‍ അവതരിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറിലാകും ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 18:9 ആസ്‌പെക്ട് റേഷ്യോയില്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാകും ഫോണിനുള്ളത്.
എക്‌സ്പീരിയ XZ2 ന് സമാനമായ പ്രത്യേകതകളാണ് XZ3യുടേതും. ഫിംഗര്‍പ്രിന്റ് സെന്‍സറും ഡ്യുവല്‍ ക്യാമറയും മറ്റ് സവിശേഷതകളാണ്.
6ജിബി റാം 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണ്‍ 3,060 എംഎഎച്ച് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. 3.0 സപ്പോര്‍ട്ട് ചെയ്യുന്ന ബാറ്ററിയാണ് ഫോണിനുള്ളത്. ആഗസ്റ്റ് 30ന് ബെര്‍ലിനില്‍ വെച്ചായിരിക്കും ഫോണ്‍ അവതരിപ്പിക്കുക.