ന്യൂഡല്‍ഹി: അപേക്ഷിച്ചയുടനെ പാന്‍ ലഭ്യമാകുന്നതിന് സംവിധാനമൊരുക്കി നികുതിബോര്‍ഡ്. ആദായ നികുതി മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാനുള്ള സംവിധാനവും പ്രത്യക്ഷ നികുതിബോര്‍ഡ് ഒരുക്കുന്നുണ്ട്. ആധാര്‍ വഴിയുള്ള ഇകെവൈസി സംവിധാനമുപയോഗിച്ചാണ് തത്സമയ പാന്‍ വിതരണം സാധ്യമാക്കുന്നത്.
വിരലടയാളം ഉള്‍പ്പടെയുള്ളവ സ്വീകരിച്ചുകൊണ്ടായിരിക്കും പാന്‍ തത്സമയം തന്നെ വിതരണം ചെയ്യുക. നിലവില്‍ പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് മൂന്ന് ആഴ്ചയെങ്കിലും സമയമെടുക്കും. പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ അഞ്ച് മിനുട്ടിനുള്ളില്‍ പാന്‍ നമ്പര്‍ അപേക്ഷകന് നല്‍കാനാവും. താമസിയാതെ കാര്‍ഡും വിതരണം ചെയ്യും.
മൊബൈല്‍ ഫോണ്‍ വഴി ആദായ നികുതി അടയ്ക്കാന്‍ പ്രത്യേക ആപ്പാണ് തയ്യാറാക്കുന്നത്. പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും റിട്ടേണ്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും.