റിയാദ് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ‘സോഫിയ’ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് സൗദി അറേബ്യയില്‍ പൗരത്വം ലഭിച്ചു.
സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ള റോബോട്ടാണ് ‘സോഫിയ’.
സൗദിയില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വച്ച് ബുധനാഴ്ചയാണ് റോബോട്ടിന് പൗരത്വം നല്‍കിയത്.
‘റോബോട്ട്’ നിര്‍മ്മിച്ചത് ഹാന്‍സണ്‍ റോബോട്ടിക്‌സാണ്.
ആദ്യമായിട്ടാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നല്‍കുന്നത്.
ഈ അംഗീകാരത്തില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ പ്രതികരിക്കുകയും ചെയ്തു.
മനുഷ്യര്‍ക്ക് നല്ല രീതിയിലുള്ള ജീവിതം നയിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടി തന്റെ നിര്‍മിത ബുദ്ധി ഉപയോഗിക്കുമെന്നും, ഈ ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാന്‍ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും സോഫിയ എന്ന മനുഷ്യ നിര്‍മ്മിത റോബോര്‍ട്ട് പറഞ്ഞു.