ഹരിയാനയില്‍ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റില്‍

perambra

ഹസാര്‍ : ഹരിയാനയില്‍ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ബാബ അമര്‍പുരി അറസ്റ്റില്‍. ഹരിയാനയിലെ ഫത്തേഹാബാദില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളെ മന്ത്രവാദി ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ്
റിപ്പോര്‍ട്ടുകള്‍.

മന്ത്രവാദിയുടെ ബന്ധുവാണ് ഈ ക്ലിപുകള്‍ പൊലീസിന് കൈമാറിയത്. പരാതിയുമായി രണ്ട് സ്ത്രീകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതല്‍ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അശ്ലീല രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ പലതവണ തന്നെ സന്ദര്‍ശിക്കാന്‍ മന്ത്രവാദി നിര്‍ബന്ധിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

ഒമ്പത് മാസങ്ങള്‍ക്കുമുമ്പ് മന്ത്രവാദിക്കെതിരെ പൊലീസ് മറ്റൊരു ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു. പൊലീസുകാര്‍ക്ക് പണം നല്‍കാത്തതിനാല്‍ തന്നെ കേസില്‍ കുടുക്കിയെന്നായിരുന്നു മന്ത്രവാദിയുടെ ആരോപണം.

Top