ലോകത്തുടനീളമുള്ള ആരാധകരെ അമ്പരപ്പിച്ച വിവാഹമോചന കേസില്‍ ഹോളിവുഡ് താരം ആഞ്ജലീനാ ജോളി പുനര്‍ചിന്തനം നടത്തുന്നു.
കുട്ടികളെ ഓര്‍ത്ത് ബ്രാഡിനെതിരേ നല്‍കിയ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചാലോ എന്ന് താരം ചിന്തിക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 52 കാരനായ ബ്രാഡ്പിറ്റും 41 കാരിയായ ആഞ്ജലീനയും ദീര്‍ഘനാളത്തെ ദാമ്പത്യം അവസാനിപ്പിച്ച വാര്‍ത്ത ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു.
ദത്തെടുത്തതും രക്തത്തില്‍ പിറന്നതുമായി ഇവര്‍ക്ക് ആറ് മക്കളാണ് ഉള്ളത്. മക്കളാണ് തന്റെ പ്രഥമ പരിഗണനയെന്ന് ആഞ്ജലീന ഇതിനകം പല തവണ പറയുകയും ചെയ്തു.
നാട്ടുകാര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഏറെ നല്‍കിയ ശേഷം ആഞ്ജലീനയ്ക്ക് തന്നെ ഇക്കാര്യത്തില്‍ ഇപ്പോള്‍ ബോധോദയം ഉണ്ടായിരിക്കുകയാണെന്നും എത്രയും വേഗം തെറ്റ് തിരുത്താന്‍ താരം ആലോചിക്കുകയാണെന്ന് അടുത്ത വ്യത്തങ്ങള്‍ വ്യക്തമാക്കി.
സുന്ദരനും നിഷ്‌ക്കളങ്കനുമായ ബ്രാഡ് ആരാധകര്‍ കരുതുന്നത് പോലെ ഒരാളല്ലെന്ന് തുറന്നുകാട്ടുക എന്ന ഉദ്ദേശത്തിലാണ് ആഞ്ജലീന വിവാഹമോചനത്തിന് ഒരുങ്ങിയത് എങ്കിലും തീരുമാനത്തിന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കാര്യമായ പിന്തുണ കിട്ടിയില്ല.
ഇതിന് പുറമേ തീരുമാനം പുന:പരിശോധിക്കാനും കാര്യങ്ങളെ മാന്യമായി കൈകാര്യം ചെയ്യാനും താരം ഏറെ ബഹുമാനിക്കുന്നവര്‍ ഉപദേശം നല്‍കുകയും ചെയ്തു.
ബ്രാഡുമായുള്ള പിണക്കം തുടര്‍ന്നാല്‍ ഏറ്റവും നഷ്ടം ആഞ്ജലീന ഏറ്റവും വലിയ സമ്പത്തായി കരുതുന്നതും സ്‌നേഹിക്കുന്നതുമായ കുട്ടികള്‍ക്ക് തന്നെയാകുമെന്നും അവര്‍ പറഞ്ഞു.
സെപ്തംബര്‍ 19 നായിരുന്നു ബ്രാഡ് പിറ്റില്‍ നിന്നും മോചനം തേടി ആഞ്ജലീന വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.