ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന അമ്പിളി എന്ന സിനിമയിലൂടെ പറവ, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച സൗബിന്‍ ഷാഹിര്‍ ടൈറ്റില്‍ വേഷത്തില്‍ എത്തുന്നു. ചിത്രത്തിന് വേണ്ടിയുള്ള സൗബിന്റെ ഗംഭീരമേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. സിനിമയ്ക്കായി മേക്കപ്പ് ചെയ്യുന്ന വിഡിയോ താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കയ്യിലെ ടാറ്റു നീക്കം ചെയ്യുന്ന വിഡിയോ ആണ് സൗബിന്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്.
കയ്യിലെ ടാറ്റു മായ്ക്കുന്നത് വളരെയധികം വേദന അനുഭവിക്കേണ്ടി വരുന്ന ഒന്നാണ്. എന്നാല്‍ സൗബിന്റെ കാര്യത്തില്‍ സംഗതി ഒറിജിനല്‍ അല്ല. സൗബിന്റെ ടാറ്റു നീക്കം ചെയ്യുകയല്ല, ശരീരത്തിലെ നിറത്തിനോട് ചേരുന്ന മേക്കപ്പ് ഇട്ട് ടാറ്റു മറയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
സിനിമയുടെ ഫസ്റ്റ്‌ലുക്ക് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. നസ്രിയ നസിമിന്റെ സഹോദരന്‍ നവിന് നസീം!, പുതുമുഖമായ തന്‍വി റാം എന്നിവരാണ് സൗബിനൊപ്പം അമ്പിളിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇടുക്കി, ബെംഗലൂരൂ, രാജസ്ഥാന്‍, ലഡാക്ക്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഈ വര്‍ഷം അവസാനത്തോട് കൂടി സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍