റിയാദ്: നാല് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വീസയില്‍ എത്തുന്ന മുസ്ലിംകള്‍ക്ക് വിലക്ക് കല്‍പ്പിച്ച് സൗദി. ജിദ്ദ , മദീന, യാമ്പു, തായിഫ് എന്നീ വിമാനത്താവളങ്ങളിലാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 12വരെ വിലക്ക് തുടരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി അറിയിച്ചു.
ആഭ്യന്തര യാത്രക്കാര്‍ക്കും തൊഴില്‍ വീസയുള്ളവര്‍ക്കും ഇവിടെ വന്നിറങ്ങുന്നതിന് തടസമില്ല. എന്നാല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് ഹജ്ജ് അനുമതിപത്രം ആവശ്യമാണ്. ഹജ്ജ് നിര്‍വഹിക്കാന്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് അനുമതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹജ്ജ് സീസണിലെ പതിവു നിയന്ത്രണത്തിന്റെ ഭാഗമായാണ് വിലക്കെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അനധികൃത മാര്‍ഗത്തില്‍ ഹജിന് പോകുന്നത് തടയുകയാണ് ലക്ഷ്യമിട്ടാണ് വിലക്കെന്നാണ് സൂചന.