സൗദിയില്‍ പീഡനവിരുദ്ധ നിയമത്തിന് അംഗീകാരം: കുറ്റാരോപിതര്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ

soudi

റിയാദ്: സൗദിയില്‍ ലൈംഗിക പീഡന വിരുദ്ധ നിയമത്തിന് അംഗീകാരം നല്‍കി. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് നിയമത്തിനു അംഗീകാരം നല്‍കിയത്. നേരത്തെ സൗദി ഉന്നത സഭയായ ശൂറ കൗണ്‍സില്‍ സമര്‍പ്പിച്ച നിയമത്തിനു മന്ത്രിസഭ അംഗീകാരം നല്‍കി പാസാക്കുകയായിരുന്നു.

ശൂറ കൗണ്‍സില്‍ അഡ്വൈസറി ബോര്‍ഡ് തിങ്കളാഴ്ച പീഡനവിരുദ്ധ നിയമം അംഗീകരിച്ചിരുന്നു. പീഡനവിരുദ്ധ നിയമപ്രകാരം കുറ്റാരോപിതര്‍ക്ക് അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും 300,000 റിയാല്‍ പിഴയും ചുമത്തും.

അന്യപുരുഷന്മാര്‍ തമ്മില്‍ പരസ്പരം കൈമാറുന്ന ഹൃദയ ചുംബനവും കിസ്സിങ് മെസേജ് സിംബലുകളുമെല്ലാം പുതിയ നിയമനത്തിന് കീഴില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. പീഡന വിരുദ്ധ നിയമ പ്രകാരം അത്തരം മെസേജുകള്‍ നീതീകരിക്കപ്പെടാന്‍ സ്ത്രീയും പുരുഷനും തമ്മില്‍ നിയമപരമായ ബന്ധം വേണം. അല്ലാത്തപക്ഷം പീഡന വിരുദ്ധ നിയമപ്രകാരം കുറ്റകരമാണെന്ന് പ്രമുഖ സൗദി ലീഗല്‍ കൗണ്‍സിലര്‍ ഖാലിദ് അല്‍ ബാബത്തീന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Top