റിയാദ്: വിദേശികള്‍ക്ക് അനുവദിക്കാനിരിക്കുന്ന ഗ്രീന്‍ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസ രേഖയുടെ നിരക്കുകള്‍ പ്രസിദ്ധീകരിച്ച് സൗദി.
ഓരോ വര്‍ഷത്തേക്കും പ്രത്യേക ഫീസാണ്. ഒരുവര്‍ഷത്തേക്കുള്ള സ്ഥിരം ഇഖാമയ്ക്കു ഒരു ലക്ഷം റിയാല്‍ മുന്‍കൂറായി അടയ്ക്കണം. രണ്ടു വര്‍ഷത്തേക്ക് 1,98,039 റിയാലും അഞ്ചു വര്‍ഷത്തേക്ക് 4,80,733 റിയാലുമാണ് ഫീസ്. പത്തു വര്‍ഷത്തേക്കുള്ള ഫീസ് 9,16,224 റിയാലാണ്.ഒന്നിലധികം വര്‍ഷത്തേക്ക് മുന്‍കൂറായി പണമടയ്ക്കുന്നവര്‍ക്കു 2 ശതമാനം കുറവ് ലഭിക്കുമെന്ന് പ്രീമിയം റെസിഡന്‍സി സെന്റര്‍ നേരത്തെ അറിയിച്ചിരുന്നു.
പ്രീമിയം ഇഖാമ ലഭിക്കുന്ന വിദേശികള്‍ക്ക് വീടുകളും വാഹനങ്ങളും സ്വന്തം പേരില്‍ വാങ്ങാനും സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യാനും ഇഷ്ടാനുസരണം തൊഴില്‍ മാറാനുമുള്ള അനുമതി കിട്ടും. രാജ്യത്തു നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്തുപോകുന്നതിനും മടങ്ങി വരുന്നതിനുമുള്ള സ്വാതന്ത്ര്യവും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ എടുക്കുന്നതിനും പ്രീമിയം ഇഖാമ കൊണ്ട് സാധിക്കും. വ്യാപാര വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങളും പുതിയ നിയമം വിദേശികള്‍ക്ക് നല്‍കുന്നുണ്ട്.