ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭ: പ്രധാന മന്ത്രി

ന്യൂഡല്‍ഹി: ചരിത്രത്തിന്റെ സാക്ഷിയും സ്രഷ്ടാവുമാണ് രാജ്യസഭ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവാണ് രാജ്യസഭയെന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാകാത്തവര്‍ക്ക് രാജ്യത്തിന്റെ വികാസത്തില്‍ പങ്കുവഹിക്കുന്നതിനുള്ള അവസരമാണ് രാജ്യസഭാംഗത്വം. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഫെഡറലിസത്തിന്റെ ആത്മാവിനെ കൂടുതല്‍ പോഷിപ്പിക്കാന്‍ രാജ്യസഭയ്ക്ക് സാധിക്കും മോദി പറഞ്ഞു.

മുത്തലാഖ് ബില്‍ രാജ്യസഭ കടക്കില്ല എന്നാണ് പലരും കരുതിയത്. എന്നാല്‍ ബില്‍ പാസ്സാക്കാന്‍ രാജ്യസഭ തയ്യാറായത് ഈ സഭയുടെ പക്വതയാണ് കാണിക്കുന്നത്. ജിഎസ്ടിയുടെ കാര്യത്തിലും കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370-ന്റെ കാര്യത്തിലുമെല്ലാം നാം ഇത് കണ്ടതാണെന്നും മോദി പറഞ്ഞു.

Top