കൊച്ചി: സൗമ്യവധക്കേസില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന സന്ധ്യ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് അഡ്വക്കറ്റ് ജനറല്‍.
സുപ്രീം കോടതിയിലെ അഭിഭാഷകരെ സഹായിക്കാന്‍ സന്ധ്യയെ ഡല്‍ഹിയിലേക്ക് അയച്ചത് സര്‍ക്കാരാണ്.
എന്നാല്‍ അവര്‍ കട്ജുവിനെ കാണാന്‍ പോയത് സ്വന്തം തീരുമാനപ്രകാരമാകുമെന്നും, സര്‍ക്കാരിനോ, സര്‍ക്കാര്‍ അഭിഭാഷകര്‍ക്കോ അതില്‍ പങ്കില്ലെന്നും എ.ജി. സി.പി.സുധാകര പ്രസാദ് പറഞ്ഞു.
സൗമ്യവധക്കേസ് വിചാരണക്കോടതിയില്‍ പരിഗണിച്ച ജഡ്ജി കെ.രവീന്ദ്രബാബു ജസ്റ്റിസ് കട്ജുവിനെ കണ്ടതും അനുചിതമായെന്ന് അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.
എഡിജിപി സന്ധ്യക്കൊപ്പം അദ്ദേഹവും പോയിരുന്നുവെന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസിലായത്. അത് ശരിയായ കീഴ്‌വഴക്കമല്ലെന്നും എജി സുധാകരപ്രസാദ് ചൂണ്ടിക്കാട്ടി.