തിരുവനന്തപുരം: സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതു പരിഗണനയിലാണെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ്.
പുതിയ അഭിഭാഷകനെ നിയമിക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായി ആലോചിക്കുകയാണ്. കേസ് അന്വേഷണത്തില്‍ സംഘത്തിനു വീഴ്ചയുണ്ടായെന്നും സുധാകരപ്രസാദ് പറഞ്ഞു.
അതിനിടെ, കേസിലെ തുടര്‍നടപടികളെക്കുറിച്ചു നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തുന്നതിന് മന്ത്രി എ.കെ.ബാലന്‍ ഡല്‍ഹിയിലേക്കു പോകും.
പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനെക്കുറിച്ചാണ് പ്രധാന ചര്‍ച്ച. നിലവിലെ സര്‍ക്കാര്‍ അഭിഭാഷകനായ തോമസ് പി.ജോസഫിനെ തന്നെ പുനഃപരിശോധന ഹര്‍ജിയിലും നിയോഗിക്കുന്നതിനോട് സര്‍ക്കാരിനു എതിര്‍പ്പില്ല.പ്രോസിക്യൂഷന്‍ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.