Soumya murder case; Chennithala’s statement

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ തെളിവുണ്ടോയെന്ന് സുപ്രിം കോടതി ചോദിക്കാനിടയായതിനു പിന്നില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കോടതിയിലും ഹൈക്കോടതിയിലും വാദിച്ച അഭിഭാഷകനെ തന്നെ സുപ്രീം കോടതിയിലും നിയമിക്കുമെന്ന് മുഖ്യമന്ത്രി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മയെ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും ഇതിന്റെ പിന്നിലെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഇത്തരത്തിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ അത് ഗുരുതരമായ പ്രത്യഘാതമുണ്ടാക്കുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

Top