ന്യൂഡല്‍ഹി : സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വിധിയിലുണ്ടായ പിഴവിനു കാരണം കോടതിയുടെ ജോലിഭാരമായിരിക്കാമെന്ന് മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തീര്‍പ്പാക്കാനുള്ള മറ്റനേകം കേസുകള്‍ ഉള്ളപ്പോള്‍ ഓരോ കേസിനും അര്‍ഹിക്കുന്ന സമയം നല്‍കാന്‍ ജഡ്ജിമാര്‍ക്ക് കഴിയാറില്ലെന്നും കട്ജു
പറഞ്ഞു.
എല്ലാവര്‍ക്കും തെറ്റുപറ്റാം. തെറ്റു മനസിലാക്കി തിരുത്തുന്നതിലാണ് കാര്യം. ജഡ്ജിമാര്‍ക്കും ഇത് ബാധകമാണ്. ചില കേസുകള്‍ പരിണിച്ചപ്പോള്‍ തനിക്കും തെറ്റുപറ്റിയിട്ടുണ്ടെന്നും കട്ജു ഏറ്റുപറഞ്ഞു.
സുപ്രീംകോടതി നോട്ടീസ് കിട്ടിയപ്പോഴാണ് തന്നെ അപമാനിക്കുകയല്ല ലക്ഷ്യമെന്ന് മനസിലായത്. കേസ് പുനഃപരിശോധിക്കാന്‍ തന്റെ സഹായം അഭ്യര്‍ഥിക്കുകയാണ് ചെയ്തത്. അതോടെയാണ് നവംബര്‍ 11ന് ഹാജരാകാന്‍ തീരുമാനിച്ചതെന്നും കട്ജു വ്യക്തമാക്കി.