തിരുവനന്തപുരം : സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കു പിന്നില്‍ പ്രര്‍ത്തിക്കുന്നത് മുംബൈയിലെ പന്‍വേല്‍ ആസ്ഥാനമായ വന്‍ മാഫിയയെന്ന് അഡ്വ. ബി. എ ആളൂര്‍ വെളിപ്പെടുത്തി.
ഈ സംഘത്തില്‍ മലയാളികളും ഉള്‍പ്പെടുന്നു .വക്കാലത്ത് ഏല്‍പിച്ചതു മുതല്‍ ഇവരുടെ സഹായമുണ്ടെന്നും ഇവരാണ് തനിക്ക് പ്രതിഫലം നല്‍കിയതെന്നും കേസില്‍ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാവുന്ന ബി.എ.ആളൂര്‍ പറഞ്ഞു.
ട്രയിനില്‍ മോഷണവും ലഹരിമരുന്ന് കടത്തും നടത്തുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദച്ചാമി.
ഇതിന് മുന്‍പും ഇപ്പോളും ഈ സംഘത്തിന്റെ പല കേസുകളും നടത്തുന്നുണ്ടെന്നും ആളൂര്‍ അവകാശപ്പെട്ടു.
ഇവര്‍ക്കെതിരെ മക്കോക്ക, മാനഭംഗം, കവര്‍ച്ച തുടങ്ങിയ കേസുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സുപ്രീംകോടതി പുനപരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ കേസ് വഴിതെറ്റിക്കാനുള്ള ശ്രമമാണ് ആളൂരിന്റേതെന്ന് സൗമ്യയുടെ അമ്മ സുമതി ആരോപിച്ചു.