പാലക്കാട്: സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നാണ് വിശ്വസിക്കുന്നതെന്ന് സൗമ്യയുെട അമ്മ സുമതി. കേസ് വ്യക്തമായി പഠിക്കാഞ്ഞതാണ് കഴിഞ്ഞ തവണ അഭിഭാഷകന് പറ്റിയ പിഴവ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തനിക്കുണ്ടെന്നാണ് പ്രതീക്ഷയെന്നും സുമതി പറഞ്ഞു.
സൗമ്യ വധക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഗോവിന്ദചാമി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കൊലക്കുറ്റം ചുമത്താന്‍ തെളിവുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.
ബലാത്സംഗം ചെയ്തതിന് ശാസ്ത്രീയ തെളിവുണ്ടോയെന്നും സൗമ്യ ട്രെയിനില്‍നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും, ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് പറഞ്ഞിരുന്നു.
എന്നാല്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.