ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിയില്‍ അപാകതയുണ്ടെന്നും ശിക്ഷാവിധി പുന:പരിശോധിക്കണമെന്നും സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.
വധശിക്ഷക്ക് പര്യാപതമായ നിരവധി തെളിവുകളുണ്ടായിട്ടും സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ റദ്ദാക്കിയത് ഗുരുതര പിഴവാണെന്ന് കട്ജു ആരോപിച്ചു.
ഗോവിന്ദച്ചാമിയെ ബലാത്സംഗക്കുറ്റത്തിന് മാത്രം പ്രതിയാക്കിയതും കൊലപാതകത്തില്‍ വെറുതെവിട്ടതും തെറ്റായി. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 300 ഭാഗങ്ങള്‍ അവഗണിച്ചുള്ള വിധിന്യായമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്.
ഗുരുതരമായ പിഴവ് ആണ് പരമോന്നത കോടതിയില്‍ നിന്നും ഉണ്ടായതെന്നും കട്ജു വ്യക്തമാക്കി.