Soumya Murdercase-supremecourt

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. കേസില്‍ വാദം കേള്‍ക്കുന്നത് തുറന്ന കോടതിയില്‍ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ രണ്ടു ഹര്‍ജികളും വെള്ളിയാഴ്ച ഉച്ചയ്ക്ക് കോടതിയുടെ പരിഗണിക്കും.

ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചതോടെ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. വളരെ സുപ്രധാനമായ കേസില്‍ മാത്രമാണ് കോടതി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാറുള്ളത്. സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസുമാരായ യു.യു.ലളിത്, രഞ്ജന്‍ ഗോഗോയ് എന്നിവരുടെ ബെഞ്ചാണ് അംഗീകരിച്ചത്.

Top