Soumy’s mother against supreme court

പാലക്കാട്: സൗമ്യ വധക്കേസിലെ സുപ്രീം കോടതിയുടെ വിധി നെഞ്ച് പൊട്ടുന്ന വിധിയെന്ന് സൗമ്യയുടെ അമ്മ സുമതി.

എന്തുകൊണ്ട് സുപ്രീം കോടതി ഇത്തരത്തിലൊരു വിധി പറഞ്ഞെന്ന് മനസിലാവുന്നില്ല. നെഞ്ച് പൊട്ടുന്ന വിധിയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും തന്റെ കുഞ്ഞിന് നീതി കിട്ടിയില്ലെന്നും സുമതി പറഞ്ഞു.

സര്‍ക്കാര്‍ ഭരണം മാറിയതും മാറിയപ്പോള്‍ വക്കീലിനെ മാറ്റിയതും ഒന്നും അറിഞ്ഞില്ല. സുപ്രീം കോടതിയില്‍ കേസെത്തിയപ്പോള്‍ ഒന്നും അറിയാത്ത വക്കീലിനെ കൊണ്ടു നിര്‍ത്തി കേസ് കൂട്ടികൊഴച്ചതെന്തെന്ന് എനിക്കിറിയില്ല. ഇതിന്റെ പിന്നില്‍ ആരോ ഉണ്ട് അല്ലാതെ ഇങ്ങനെ സംഭവിക്കില്ല. ഒന്നും അറിയാത്ത ഒരു വക്കീലിനെ സുപ്രീം കോടതിയില്‍ കൊണ്ടു നിര്‍ത്തി കേസ് കുഴച്ചു മറിച്ചില്ലേയെന്നും സുമതി ചോദിച്ചു.

ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഉടനെ മുഖ്യമന്ത്രിയെ കാണുമെന്നും വ്യക്തമാക്കിയ സൗമ്യയുടെ അമ്മ നീതിക്ക് വേണ്ടി പോരാടാന്‍ കഴിയുന്നത്രയും പോരാടുമെന്നു കൂട്ടിച്ചേര്‍ത്തു.

Top