ശ്രുതിതരംഗം; 44 കുട്ടികൾക്ക് അടിയന്തര കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് അനുമതി

തിരുവനന്തപുരം : ‘ശ്രുതിതരംഗം’ പദ്ധതി പ്രകാരം കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്കുവേണ്ടി ലഭിച്ച 52 അപേക്ഷകളിൽ 44 കുട്ടികൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് അംഗീകാരം നൽകിയെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.

ശസ്ത്രക്രിയയുടെ കാര്യങ്ങൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്എച്ച്എ) ഏകോപിപ്പിക്കും. കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി കൂടുതൽ ആശുപത്രികളെ എംപാനൽ ചെയ്യാൻ എസ്എച്ച്എ ശ്രമിക്കുന്നുണ്ട്. ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനു ലഭിച്ച അപേക്ഷകളും അവയ്ക്കു തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭിച്ച ഫണ്ടും എസ്എച്ച്എയ്ക്ക് കൈമാറും. അതിനുള്ള കത്ത് സാമൂഹിക സുരക്ഷാ മിഷന് നൽകിയിട്ടുണ്ട്.

Top