soundarya rajinikanth directed new flim

വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന രജനികാന്തിന്റെ ഇളയമകള്‍ സൗന്ദര്യ രജനികാന്ത് വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്നു.

2014ല്‍ പുറത്തുവന്ന ‘കോച്ചടയാനാ’ണ് സൗന്ദര്യയുടെ ആദ്യ സംവിധാന സംരംഭം.

ഇന്ത്യയില്‍ ആദ്യമായി മോഷന്‍ ക്യാപ്ചര്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എടുത്ത ചിത്രത്തിലെ നായകന്‍ രജനികാന്ത് ആയിരുന്നു.

സൗന്ദര്യയുടെ രണ്ടാം ചിത്രത്തിന്റെ പേര് ‘നിലാവുക്ക് എന്‍ മേല്‍ എന്നടി കോപം’ എന്നാണ്.

ചിത്രത്തിന്റെ കഥ, തിരക്കഥ, നിര്‍മാണം എന്നിവ നിര്‍വഹിക്കുന്നത് സഹോദരി ഭര്‍ത്താവും നടനുമായ ധനുഷാണ്. എസ്.എസ് മ്യൂസിക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
dhanush
കൂടാതെ ഭാര്യ ഐശ്വര്യയുടെ അടുത്ത ചിത്രവും ധനുഷിന്റെ പ്രൊഡക്ഷന്‍ ഹൗസായ ‘വണ്ടര്‍ബാര്‍ ഫിലിംസാ’വും നിര്‍മ്മിക്കുക.

ധനുഷ് നായകനായ ‘3’, ഗൗതം കാര്‍ത്തിക് നായകനായ ‘വെയ് രാജ വെയ്’ എന്നിവയാണ് ഐശ്വര്യ സംവിധാനം ചെയ്ത മുന്‍ ചിത്രങ്ങള്‍.

Top