വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രംഗത്ത്.
താന്‍ വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത ശരിയാണെന്നും കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നെന്നും സൗന്ദര്യ പറഞ്ഞു.
വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച നടക്കുന്നുണ്ട്. എന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും സൗന്ദര്യ ട്വിറ്ററിലൂടെ വ്യക്തമാക്കി.
News about my marriage is true. We have been separated for over a year & divorce talks are on. I request all to respect my family's privacy.
— soundarya rajnikanth (@soundaryaarajni) September 16, 2016
കഴിഞ്ഞ കുറച്ച് ദിവസമായി സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും വിവാഹമോചിതരാകുന്നുവെന്നുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു.
സംഭവത്തില്‍ രജനീകാന്ത് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. അമേരിക്കയിലായിരുന്ന രജനീകാന്ത് മടങ്ങിയെത്തിയ ശേഷമാണ് പ്രശ്‌നം പരിഹരിക്കുന്നതിനായി സൗന്ദര്യയുടെ വീട്ടിലെത്തിയത്.
അശ്വനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് താല്‍പ്പര്യമില്ലാത്തതിനെത്തുടര്‍ന്ന് വിവാഹമോചനത്തിന് തീരുമാനിക്കുകയായിരുന്നു. ഇരുവര്‍ക്കും ഒരു വയസുള്ള ഒരു മകനുണ്ട്.