കൊല്‍ക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ഇന്ന് രാവിലെ ഗാംഗുലിക്ക് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയായിരുന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അഞ്ചിയോപ്ലാസ്റ്റി ചെയ്തതിന് ശേഷം ഇന്നുതന്നെ ഗാംഗുലിയെ ഡിസ്ചാര്‍ജ് ചെയ്യും. നേരത്തേ ഗംഗുലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. 22 കോവിഡ് ടെസ്റ്റുകൾക്ക് താൻ വിധേയനായതായി നവംബറിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.