ആ മെസേജ് കൊഹ്‌ലിക്ക് അയക്കാന്‍ സാധിച്ചില്ല; നിരാശ പങ്കുവെച്ച് ഗാംഗുലി

പെര്‍ത്തില്‍ ഓസിസിനെതിരെ ഇന്ത്യ പൊരുതാന്‍ ഇറങ്ങിയപ്പോള്‍ രാജ്യത്തുള്ള മുന്‍ താരങ്ങളെല്ലാം ശ്വാസമടക്കിയാണ് കളി നിരീക്ഷിച്ചു കൊണ്ടിരുന്നത്. കളിക്ക് മുമ്പ് ടീമിന് വേണ്ട ഉപദേശങ്ങള്‍ നല്‍കാനും മുന്‍ നായകന്‍മാര്‍ എത്തിയിരുന്നു.

എന്നാല്‍ ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് അയക്കാന്‍ താന്‍ മെസേജ് തയ്യാറാക്കി വെച്ചിരുന്നു എന്നും എന്നാല്‍ അത് പിന്നീട് അയക്കാന്‍ സാധിച്ചില്ല എന്ന്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

ഇപ്പോള്‍ തന്റെ ആ നിരാശ പങ്കുവെച്ച് കൊണ്ട് മെസേജിന്റെ ഉള്ളടക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി. ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിനെതിരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കളിക്കുന്ന രീതി തന്നെ വളരെയധികം നിരാശപ്പെടുത്തിയെന്നും, ഇതുമായി ബന്ധപ്പെട്ടായിരുന്നു താന്‍ കൊഹ്‌ലിക്ക് മെസേജ് അയക്കാന്‍ ഉദ്ദേശിച്ചതെന്നും ഗാംഗുലി പറഞ്ഞു.

‘ഞാന്‍ കൊഹ്‌ലിക്ക് ഒരുസന്ദേശം അയക്കാന്‍ ആലോചിച്ചിരുന്നു, എന്നാല്‍ ഇത് വരെ അത് അയച്ചിട്ടില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്പുറത്ത് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ നല്‍കരുതെന്ന് കൊഹ്‌ലിയോട് പറയാന്‍ താന്‍ ആഗ്രഹിക്കുന്നു. നഥാന്‍ ലിയോണ്‍ മികച്ച സ്പിന്നറാണെന്നത് ശരി തന്നെ, എന്നാല്‍ അദ്ദേഹത്തിന് ഇനി വിക്കറ്റുകള്‍നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ ബഹുമാനം നല്‍കാന്‍ ശ്രമിക്കാതെ ലിയോണിനെതിരെ ആക്രമിച്ച് കളിക്കാന്‍ തയ്യാറാകണം.’-ഇതായിരുന്നു ഗാംഗുലി തയ്യാറാക്കി വെച്ചിരുന്ന മെസേജ്.

Top