ഫോം വീണ്ടെടുക്കാനാകും ഏഷ്യ കപ്പിലൂടെ കോലി ശ്രമിക്കുകയെന്ന് സൗരവ് ഗാംഗുലി

മാസം അവസാന വാരം ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലി ഫോം വീണ്ടെടുക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ പരാമർശം.

‘ കോലി നന്നായി പരിശീലനം നടത്തട്ടെ. ഇന്ത്യയുടെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് കോലി. അദ്ദേഹം ഫോമിലേക്ക് തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ. സെഞ്ചുറിനേടുന്നതിലുപരിയായി അദ്ദേഹം ഫോം വീണ്ടെടുക്കാനാകും ഏഷ്യ കപ്പിലൂടെ ശ്രമിക്കുക’ -ഗാംഗുലി പറഞ്ഞു.

ഓഗസ്റ്റ് 27 നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് കോലി അവസാനമായി കളിച്ചത്. അതിനുശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കോലിയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ പര്യടനത്തില്‍ കോലിയ്ക്ക് ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏഷ്യാ കപ്പിലും പരാജയപ്പെട്ടാല്‍ ചിലപ്പോള്‍ വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് വരെ കോലി പുറത്തായേക്കും.

Top