വനിതാ ട്വന്റി 20 ലോകകപ്പ് സെമിയില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് വേറിട്ട ആശംസയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. തന്റെ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സമയത്ത് മുന്‍ ക്യാപ്റ്റനായിരുന്നിട്ടു കൂടി തന്നെ പുറത്താക്കിയിട്ടുണ്ട്. മിതാലിക്ക് ലോകകപ്പ് സെമിയില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തത് കണ്ടപ്പോള്‍ തന്നെ താന്‍ തങ്ങളുടെ നിരയിലേക്ക് മിതാലിയെ സ്വാഗതം ചെയ്‌തെന്നും ഗാംഗുലി പറഞ്ഞു.
ടീം അംഗങ്ങളെ സംബന്ധിച്ച് ക്യാപ്റ്റന്‍മാര്‍ കളിപ്പിക്കുന്നില്ലെന്ന് പറഞ്ഞാല്‍ അനുസരിക്കണം. ഇതു പോലെ ഫൈസാബാദില്‍ താനും പുറത്തിരുന്നു. താന്‍ ഏകദിനത്തില്‍ ഏറ്റവും നല്ല പ്രകടനം നടത്തിയിരുന്ന സമയത്ത് 15 മാസത്തോളം ഒരു മത്സരം പോലും കളിക്കാന്‍ അവസരം കിട്ടതായിരുന്നു. ജീവിതം ഇങ്ങിനെയാണ്.
താന്‍ മിതാലിയുടെ കരിയര്‍ അവസാനിച്ചതായിട്ട് വിശ്വസിക്കുന്നില്ല. ലോകത്തെ ഏറ്റവും മികച്ച താരമാണ് മിതാലി. അത് നിങ്ങളുടെ പ്രകടനത്തില്‍ നിന്നും വ്യക്തമാണ്. അതിനായി ഇനിയും അവസരം ലഭിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.