സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം

sourav-ganguly

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ടെസ്റ്റിലും ഫലം നെഗറ്റീവാണ്. മറ്റു ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും ലഘുഭക്ഷണം കഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ രാവിലെ വീട്ടിലെ ജിമ്മില്‍ വ്യായാം ചെയ്യുന്നതിനിടെയായിരുന്നു ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. ഹൃദയ ധമനികളില്‍ മൂന്ന് ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. തുടർന്ന് അദ്ദേഹത്തെ അഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രാഹനെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരെല്ലാം ഗാംഗുലിക്ക് എത്രയും പെട്ടന്ന് പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനാവട്ടേയെന്ന് ആശംസിച്ചു.

Top