കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം ; ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് ചോര്‍ച്ച

south africa

കേപ്ടൗണ്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 41 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. എബി ഡിവില്ലേഴ്‌സും (65) ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും (62) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചു.

എന്നാല്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ബുമ്ര ഡിവില്ലേഴ്‌സിനെ പുറത്താക്കി. ഡിവില്ലേഴ്‌സ്-ഡുപ്ലെസിസ് സഖ്യം 114 റണ്‍സാണ് കൂട്ടിചേര്‍ത്തത്. കിന്റ്വണ്‍ ഡി കോക്കും(26) ഫിലാന്‍ഡറുമാണ്(18) ക്രീസില്‍ തുടരുന്നത്.

മത്സരം തുടങ്ങിയപ്പോള്‍ 12 റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക്‌ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ആദ്യ ഓവറില്‍ മൂന്നാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ എല്‍ഗറിന്റെ വിക്കറ്റ് എടുത്തു. റണ്‍സ് എടുക്കും മുന്‍പെ എല്‍ഗര്‍ കളംവിട്ടു.

മൂന്നാം ഓവറില്‍തന്നെ അഞ്ചു റണ്‍സെടുത്ത എയ്ഡന്‍ മക്രാമിനെയും ഭുവനേശ്വര്‍ പുറത്താക്കി. ഹാഷിം അംലയെയും മൂന്നു റണ്‍സെടുത്ത അംലയെയും ഭുവനേശ്വറും സാഹയും ചേര്‍ന്ന് മടക്കി അയച്ചു.

ഇന്ത്യയുടെ ബാറ്റിങ്ങില്‍ ശിഖര്‍ ധവാനും മുരളി വിജയിയും ഓപ്പണ്‍ ചെയ്യും. ഈ മത്സരത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. വിദേശമണ്ണില്‍ മികച്ച വിജയം കൈവരിക്കാനാണ് ഇന്ത്യന്‍ നീക്കം.

Top