ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിച്ച് ദക്ഷിണാഫ്രിക്ക

ജൊഹന്നാസ്ബര്‍ഗ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പാക്കിയ ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിച്ച് ദക്ഷിണാഫ്രിക്ക. തൊഴില്‍, ആരാധന, ഷോപ്പിങ് എന്നിവക്കായി പൊതുജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാനും ഖനികള്‍, ഫാക്ടറികള്‍ എന്നിവ പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, ലോക്ഡൗണ്‍ ഇളവ് വഴി രാജ്യത്തെ വ്യാപാര മേഖലക്ക് കൂടുതല്‍ ഉണര്‍വ് കൈവരിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. 32,683 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 700 പേര്‍ മരിച്ചു. ആഫ്രിക്കന്‍ വന്‍കരയില്‍ ആകെ 146,794 പേര്‍ക്ക് രോഗം കണ്ടെത്തി. 4,223 പേര്‍ മരിച്ചു. ചികിത്സയിലായിരുന്ന 61,773 പേര്‍ രോഗമുക്തി നേടി. നിലവില്‍ 80,798 പേരില്‍ രോഗികളാണ്.

Top