ഹാമില്‍ട്ടണ്‍: ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സിന് മറുപടി പറഞ്ഞ കിവീസ് 211 റണ്‍സില്‍ ഓള്‍ ഔട്ടായി. 31 റണ്‍സ് ലീഡാണ് ന്യൂസിലാന്‍ഡ് ആദ്യ ഇന്നിംഗ്‌സില്‍ നേടിയത്. അഞ്ച് വിക്കറ്റെടുത്ത സ്പിന്നര്‍ ഡെയ്ന്‍ പീഡ് ആണ് കിവീസ് സംഘത്തെ തകര്‍ത്തത്.
ന്യൂസിലാന്‍ഡിനായി പേസര്‍ വില്‍ ഒ റൂക്ക് നാല് വിക്കറ്റെടുത്തു. രച്ചിന്‍ രവീന്ദ്ര മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഡേവോണ്‍ കോണ്‍വേ റണ്‍സെടുക്കും മുമ്പെ പുറത്തായി. ടോം ലാഥാം 40, കെയ്ന്‍ വില്യംസണ്‍ 43, വില്‍ യങ് 36 എന്നിവര്‍ നന്നായി കളിച്ച് തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് എത്തിയില്ല.
സീനിയര്‍ താരങ്ങള്‍ ഇല്ലാതെ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ നിര ആദ്യ ടെസ്റ്റില്‍ കിവീസിനോട് വന്‍തോല്‍വിയാണ് ഏറ്റുവാങ്ങിയത്. രണ്ടാം ടെസ്റ്റിലും അനായാസം വിജയം നേടാമെന്ന കിവീസ് മോഹങ്ങള്‍ക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്. രണ്ടാം ദിനം ആറിന് 220 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുഃനരാരംഭിച്ചത്. 242 റണ്‍സില്‍ എത്തിയപ്പോഴേയ്ക്കും പ്രോട്ടീസ് സംഘം ഓള്‍ ഔട്ടായി. റുവാന്‍ ഡി സ്വാര്‍ഡ് 64 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോററായി.