ദക്ഷിണാഫ്രിക്കയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ; 200 പേർക്ക് പരുക്കേറ്റു

South Africa

ജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നഗരമായ ജൊഹാനസ്ബർഗിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 200 പേർക്ക് പരുക്കേറ്റു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, സംഭവത്തെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നും പ്രാദേശിക അധികാരികൾ അറിയിച്ചു.

കഴിഞ്ഞ ദിവസം മധ്യ ദക്ഷിണാഫ്രിക്കയിൽ ട്രെയിൻ ലോറിയിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഈ അപകടത്തിൽ നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും, നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ റെയിൽവെ ശൃംഖലയാണ് ദക്ഷിണാഫ്രിക്കയിൽ ഉള്ളത്.അതിനാൽ പൊതു ഗതാഗതത്തിന് ട്രെയിനുകളാണ് ദക്ഷിണാഫ്രിക്ക ഉപയോഗിക്കുന്നത്.പക്ഷെ ഇത്തരത്തിൽ ഉപയോഗിക്കുന്ന ട്രെയിനുകൾ പകുതിയും സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതാണ്.

2016/17 സാമ്പത്തിക വർഷത്തിൽ 495 പേർക്ക് ട്രെയിൻ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് . 2,079 പേർക്ക് പരുക്കേറ്റു. റെയിൽവേ സുരക്ഷാ റെഗുലേറ്ററിയാണ് ഈ കണക്കുകൾ വ്യക്തമാക്കിയത് .

Top