ഹരാരെ : സിംബാബ്വെ മുന്‍ പ്രഥമ വനിത ഗ്രേസ് മുഗാബെക്കെതിരെ സൗത്താഫ്രിക്കയുടെ അറസ്റ്റ് വാറണ്ട്. 2017ല്‍ ജോഹനാസ് ബര്‍ഗില്‍ വച്ച് മോഡലായ ഗബ്രിയെല ഏങ്കല്‍സിനെ ആക്രമിച്ചതിനാണ് നടപടി.
ജോഹനാസ് ബര്‍ഗില്‍ വച്ച് ഗബ്രിയെല, മുഗാബെയുടെ മകനെ കാണാന്‍ ശ്രമിച്ചതാണ് ഗ്രേസിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇലക്ട്രിക് കേബിള്‍ ഉപയോഗിച്ച് ഗ്രേസ് മുഗാബെ, ഗബ്രിയെലയെ ആക്രമിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഗബ്രിയെല, ഗ്രേസ് മുഗാബക്കെതിരെ കോടതിയെ സമീപിച്ചു. എന്നാല്‍ കോടതിയുടെ ഭാഗത്തു നിന്നും ഗ്രേസ് മുഗാബെക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്.
എന്നാല്‍ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് ഗബ്രിയെല വീണ്ടും ഹരജി നല്‍കി. ഇതിന്റെ ഭാഗമായി ഗ്രേസിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇന്റര്‍ പോള്‍ വഴി ഗ്രേസിനെ അറസ്റ്റ് ചെയ്യാനാണ് സൗത്താഫ്രിക്കന്‍ പൊലീസിന്റെ തീരുമാനം.