ന്യൂഡെല്‍ഹി: ഏറെ നിര്‍ണായകമായ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി യാത്രതിരിച്ച ഇന്ത്യ ടീമിന് ശക്തമായ മുന്നറിയിപ്പുമായി രോഹിത് ശര്‍മ്മ.
ലോകത്തിലെ ഏറ്റവും ശക്തമായ പേസാക്രമണനിരയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്തെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.
കാഗിസോ റബാഡ, ഡേല്‍ സ്റ്റെയ്ന്, വെറോണ്‍ ഫിലാന്‍ഡര്‍, മോണെ മോര്‍ക്കല്‍ തുടങ്ങിയവരെ സൂക്ഷിക്കണം. ഇതിനു പുറമെ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും പരിക്ക് മാറി തിരിച്ചു വരുന്ന സ്റ്റെയിനും ഡിവില്ലിയേഴ്സും അപകടകാരികളാണ്. മികച്ച കളി കാഴ്ച്ച വച്ചാല്‍ ഇന്ത്യയ്ക്ക് വിജയം നേടാമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
ഇതുവരെ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പര ജയിക്കാനാകാത്ത സാഹചര്യത്തിലാണ് എതിരാളികളുടെ പേസാക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് രോഹിത് ശര്‍മ്മ നല്‍കിയത്.