South African court orders review of decision to drop Jacob Zuma charges

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന അഴിമതിക്കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് കോടതി. 738 കേസുകളാണ് സുമയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ജേക്കബ് സുമയെ കൂടുതല്‍ നിയമക്കുരുക്കുകളിലേക്ക് തള്ളിവിടുന്നതാണ് കോടതി തീരുമാനം. 1999 ലെ കോടിക്കണക്കിന് രൂപയുടെ ആയുധ ഇടപാടില്‍ സുമയ്‌ക്കെതിരെ ചുമത്തിയിരുന്ന കേസുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പുനരാരംഭിക്കാന്‍ ജഡ്ജി ആര്‍ബറി ലെഡ് വാബ പ്രൊസിക്യൂഷന് അനുവാദം നല്‍കി.

2009 ല്‍ ജേക്കബ് സുമയ്‌ക്കെതിരായ അഴിമതി, വഞ്ചനാ കേസുകള്‍ പിന്‍വലിക്കാന്‍ അന്നത്തെ ചീഫ് പ്രോസിക്യൂട്ടറായ മോകോടേഡി എംപാഷെയുടെ നടപടി യുക്തിരഹമായിരുന്നെന്ന് ലെഡ് വാബെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കുറ്റപ്പെടുത്തി.

ഈ തീരുമാനമാണ് ഇപ്പോള്‍ കോടതി പുനപ്പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2009 ലെ രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ജേക്കബ് സുമയ്‌ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത്.

തിരഞ്ഞെടുപ്പില്‍ സുമ അധികാരത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് തന്നെ തനിക്കെതിരായ ആരോപണങ്ങള്‍ സുമ നിഷേധിച്ചിരുന്നു.

തന്റെ സ്വകാര്യ വസതി മോഡിപിടിപ്പിക്കുന്നതിന് ചിലവഴിച്ച 23 മില്യണ്‍ ഡോളര്‍ ഖജനാവിലേക്ക് തിരിച്ചടയ്ക്കാഞ്ഞതിലൂടെ ഭരണഘടനാ ബാധ്യത നിറവേറ്റുന്നതില്‍ ജേക്കബ് സുമ പരാജയപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതിയുടെ നിരീക്ഷണം ജേക്കബ് സുമയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

സുമയ്‌ക്കെതിരായ കേസുകള്‍ പിന്‍വലിച്ചതിനെതിരെ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് അലയന്‍സിന്റെ നേതാവ് മുസി മെയ്മനെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി അവ പുന:പരിശോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

Top